കോട്ടയത്ത് കൂട്ടുകാരന് ജോലി കിട്ടിയതിന്റെ സന്തോഷം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നവര്‍ക്കിടയിലേക്ക് പോലീസ് വാഹനം വരുന്നത് കണ്ടു ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു !!!ഏറ്റുമാനൂര്‍ അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‌റെ മകന്‍ ആകാശ് സുരേന്ദ്രന്‍ (19) ആണ് മരിച്ചത്.
നാല്പത്തിമല റോഡില്‍ മെന്‍സ് ഹോസ്റ്റലിനു സമീപമുള്ള പുരിയിടത്തിലാണ് സംഭവം. പോലീസ് തങ്ങള്‍ക്ക് നേരെവരുന്നത് കണ്ടു സംഘം ചിതറി ഓടുകയായിരുന്നു. പോലീസ് പോയ ശേഷം വീണ്ടും ഒത്തുകൂടിയപ്പോള്‍ ആകാശ് മാത്രം എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ഓടുന്നതിനിടെ ചുറ്റുമതില്‍ തകര്‍ന്ന് ആകാശ് കിണറ്റിലേയ്‌ക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തി ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

യുവാക്കളുടെ സംഘം പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നും തങ്ങളെ കണ്ട് ഇവര്‍ ഓടിപ്പോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
Previous Post Next Post