സൽമാൻ ഖാൻ്റെ വസതിയിലേക്ക് വെടി വച്ച പ്രതികൾ പിടിയിൽ


നടൻ സൽമാൻ ഖാൻ്റെ വസതിയിലേക്ക് വെടി വച്ച പ്രതികൾ പിടിയിൽ. പോലീസ് പിടിയിലായത് ബിഹാർ സ്വദേശികളെ. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 14നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. വെടിയുതിർത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.
Previous Post Next Post