ആലപ്പുഴയിൽ സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയതായി സംശയം; യുവാവ് അറസ്റ്റിൽആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയതായി സംശയം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ കൊലപ്പെടുത്തിയതായാണ് സംയം. സംഭവത്തിൽ പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
റോസമ്മയെ ബുധനാഴ്ച മുതൽ കാണാതാകുകയായിരുന്നു. സംഭവത്തിൽ റോസമ്മയുടെ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കയ്യബദ്ധം പറ്റിയെന്ന ബെന്നി ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

Previous Post Next Post