വനിതാ കോണ്‍സ്റ്റബിള്‍ ജ്യോതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്വനിതാ കോണ്‍സ്റ്റബിള്‍ ജ്യോതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് .ജ്യോതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു .സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു .കര്‍ണാടക ആര്‍ടിസി ജീവനക്കാരനായ രവി കുമാറിനെയാണ് അറസ്റ്റ് ചെയ്തത് .ഭര്‍ത്താവിന്റെ പെരുമാറ്റമാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് ജ്യോതി എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി രവി കുമാറിനെ അറസ്റ്റ് ചെയ്തത് .

മാര്‍ച്ച് 30ന് രാവിലെയാണ് കൗപ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍, ബാഗല്‍കോട്ട് സ്വദേശിനിയായ 29കാരി കെ.ജ്യോതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .രവി കുമാര്‍ ആണ് ജ്യോതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. വിവരം അറിഞ്ഞ് കൗപ് തഹസില്‍ദാര്‍ പ്രതിഭ ആര്‍, ഉഡുപ്പി ജില്ലാ പൊലീസ് എഎസ്പി സിദ്ധലിംഗപ്പ, ഡിവൈഎസ്പി അരവിന്ദ് കല്ലഗുജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Previous Post Next Post