അയ്മനത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു


അയ്മനം : അയ്മനം ജംഗ്ഷനിൽ ഡിസംബർ 15 ന് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഉത്രാടത്തിൽ അജേഷിന്റെ മകൻ *ജിതിൻ അജേഷ് (16)* ആണ് ഇന്ന് മരിച്ചത്. സംസ്കാരം നാളെ (02.04.2024, ചൊവ്വ) മൂന്നിന് വീട്ടുവളപ്പിൽ നടത്തും.  
കോട്ടയം സി.എം.എസ് സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു. മാതാവ്:രജിത. സഹോദരൻ: ജഗൻ അജേഷ്.
Previous Post Next Post