തെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദ തന്ത്രം ഭൂഷണമല്ല:ഓര്‍ത്തഡോക്‌സ് സഭകോട്ടയം: തെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നതിനോട് ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യോജിക്കുന്നില്ലെന്നും, ഇത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 

ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന സഭയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നവര്‍ മലങ്കര സഭയിലുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളില്‍ കൈകടത്താന്‍ സഭ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അര്‍ഹരായവര്‍ എത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും വിജയിച്ചു വരണം. അതാണ് ജനാധിപത്യത്തിന്റെ ശക്തി. 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരേ ആര് നിലപാട് സ്വീകരിച്ചാലും അത് മനസിലാക്കാനുള്ള വിവേചനവും വിവേകവും സഭാ വിശ്വാസികള്‍ക്കും നേതൃത്വത്തിനു മുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അതാത് വേദികളില്‍ മറുപടി പറയുന്നതാണ് സഭയുടെ പാരമ്പര്യം. അതല്ലാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിപ്രായം പറയുന്ന കീഴ്വഴക്കം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കില്ല. സഭയ്ക്കുണ്ടായ മുന്‍കാല അനുഭവങ്ങളും, സഭയുടെ സുസ്ഥിര ഭാവിയും വിശ്വാസികളുടെ പരിഗണനയ്ക്ക് വിഷയമാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
Previous Post Next Post