കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കൾ : അച്ഛനോട് സഹതാപം മാത്രമെന്ന് അനിൽ ആന്റണിപത്തനംതിട്ട: കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും അനിൽ ആന്റണി.
പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേര്‍ത്തു.
രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമെന്നാണ് അനിൽ അന്‍റണിയുടെ പ്രതികരണം.
പത്തനംതിട്ടയിൽ അനിൽ ആന്‍റണി തോല്‍ക്കുമെന്നും ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എ കെ ആന്‍റണി പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി.
പത്തനംതിട്ടയിൽ താൻ തന്നെ ജയിക്കുമെന്നും ആന്‍റോയ്ക്ക് വന്‍ തോല്‍വിയുണ്ടാകുമെന്നും അനിൽ ആന്‍റണി പറഞ്ഞു.
Previous Post Next Post