തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
പത്തനംതിട്ട : തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.
പുളിയന്‍കുന്ന് മല കുടിലില്‍ ബിജു (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ കണ്ടെത്തിയത്.

 പുരയിടത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവമെന്ന് സമീപവാസികള്‍ പറഞ്ഞു.
Previous Post Next Post