വയനാട്ടിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു


വയനാട് : വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം . കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.ഒരു കുടുംബത്തിലെ ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .

കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Previous Post Next Post