ആലുവയിൽ ഒളിച്ചോടിയ 12 കാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; പോക്‌സോ ചുമത്തി കേസെടുക്കും

കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ വിവിധഭാഷാ തൊഴിലാളിയുടെ മകളെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നയാൾ കാമുകനെന്നാണ് പോലീസ് പറയുന്നത്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലാണ്.

സംഭവത്തിൽ കുട്ടിയുടെ കാമുകനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ കണാതാകുന്നത്. രാത്രി ഒമ്പതുമണിയോടെ അങ്കമാലിയിൽ വിവിധഭാഷാ തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.
Previous Post Next Post