എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു, വിമാനത്തിന് തകരാർ; ഒഴിവായത് വൻ ദുരന്തംവിമാനത്തിൽ 310 യാത്രക്കാരുണ്ടായിരുന്നു



 മുംബൈ: എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും  മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത് വലിയ അപകടം ഒഴിവായി. രാത്രി 9.18ഓടെയാണ് സംഭവം.

ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരുവുകയായിരുന്ന എമിറേറ്റ്സ് വിമാനം മുംബൈയിലെ ലക്ഷ്മി നഗർ മേഖലയിൽവച്ച് കൂട്ടമായി പറന്നുവന്ന ഫ്ലെമിംഗോ പക്ഷികളിൽ ഇടിക്കുയായിരുന്നു. വിമാനത്തിൽ 310 യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് അഡി. ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ 36 ഫ്ലെമിംഗോകളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു
Previous Post Next Post