ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി..കണ്ടെത്തിയത് 8 ദിവസങ്ങൾക്ക്ശേഷം…


ചാലക്കുടിയിൽ കാണാതായിരുന്ന ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ സലേഷിനെ കണ്ടെത്തി. എട്ടു ദിവസത്തിനുശേഷമാണ് സലേഷിനെ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നും ചാലക്കുടി പൊലീസ് കണ്ടെത്തിയത്.കഴിഞ്ഞ എട്ടാം തീയതി രാവിലെ ജോലിക്ക് പോയ സലേഷ് തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാരുടെ പരാതിയില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ നേരത്തെ പറഞ്ഞിരുന്നത്.പോലീസ് നടത്തിയ അന്വേഷണത്തിൽ സലേഷിന്‍റെ ബൈക്ക് ചാലക്കുടി ബസ് സ്റ്റാൻറിൽ കണ്ടെത്തിയിരുന്നു.അതിനാൽ മുൻപ് ദീർഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.


Previous Post Next Post