സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐയ്ക്ക് ദാരുണാന്ത്യം…


കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ മരിച്ചു. കൊടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ദേശീയപാത 66 ൽ കോതപറമ്പ് സെൻ്ററിന് സമീപം ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്.കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന നാലുമാക്കൽ ബസാണ് അപകടത്തിനിടയാക്കിയത്. വടക്കുഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ പിറകെ വന്ന ബസ്സിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശ്രീകുമാർ മരിച്ചു. ഫസ്റ്റ്കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചു
Previous Post Next Post