എന്റെ ക്ഷമ പരീക്ഷിക്കരുത്; ഉടന്‍ മടങ്ങിയെത്തണം; പ്രജ്വല്‍ രേവണ്ണക്ക് താക്കീതുമായി ദേവഗൗഡ
ബംഗളൂരു: ലൈംഗികാതിക്രമക്കേസ് എടുത്തതതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി മുത്തച്ഛനും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. കേസില്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണം. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിന് തക്കതായ ശിക്ഷ നല്‍കണമെന്നും പാര്‍ട്ടി ലെറ്റര്‍ പാഡിലെഴുതിയ കുറിപ്പില്‍ ദേവഗൗഡ വ്യക്തമാക്കി.

പ്രജ്വല്‍ ഒളിവില്‍ പോയി 27 ദിവസങ്ങള്‍ക്ക് ശേഷമാണ് ദേവഗൗഡ ഇത്തരത്തില്‍ ഒരു പ്രസ്താവന ഇറക്കിയത്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം ഇടപെട്ട് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ ദേവഗൗഡയുടെ താക്കീത്. പ്രജ്വല്‍ രേവണ്ണയ്ക്ക് തന്റെ താക്കീത് എന്ന തലക്കെട്ടില്‍ രണ്ടുപേജുള്ള തുറന്ന കത്ത് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

പ്രജ്വല്‍ എവിടെയാണെന്നറിയില്ല, ഇത്തരത്തില്‍ ഒരു കുറ്റം അയാള്‍ ചെയ്തിരുന്നെങ്കില്‍ വിദേശത്തേക്കുള്ള യാത്ര താന്‍ തടയുമായിരുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. അതിന് അവരെ കുറ്റപ്പെടുത്താനാവില്ല. ഇത്തരം ഒരും കുറ്റം ചെയ്താല്‍ തക്കതായ ശിക്ഷ നല്‍കണമെന്നും തിരിച്ചെത്തിയില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്‍ക്കുമെന്നും, അറുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ തനിക്ക് കുടുംബത്തോട് അല്ല ജനങ്ങളോടാണ് കടപ്പാട് എന്നും ദേവഗൗഡ പ്രസ്താവനയില്‍ വ്യക്തമാക്കി.
Previous Post Next Post