മേയര്‍ - ഡ്രൈവര്‍ തര്‍ക്കം: യദുവിൻ്റെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കമീഷന്‍റെ നടപടി.
അപമാനിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവർ യദുവിൻ്റെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.

മേയർ ആര്യ രാജേന്ദ്രൻ ഭര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേര്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. കെഎസ്ആർടിസി എം.ഡി, കേരള പൊലീസ്, അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. മേയ് ഒമ്പതിന് നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും
Previous Post Next Post