പ്രധാനമന്ത്രി ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേക്ക്….

വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനത്തിനെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് സമാപിച്ചശേഷം രണ്ടു ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലുണ്ടാകുമെന്നാണ് സൂചന. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേദാർനാഥിലെ ഗുഹയിൽ പ്രധാനമന്ത്രി ധ്യാനനിരതനായിരുന്നു. 

സ്വാമി വിവേകാനന്ദൻ ചിക്കാഗോയിലെ ലോക മത സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ത്രിവേണീസംഗമത്തിൽ ധ്യാനനിരതനായ തോടുകൂടിയാണ് വിവേകാനന്ദപ്പാറ എന്ന നാമം പ്രസിദ്ധമായത്.ഇവിടെ വിവേകാനന്ദ സ്മാരകവും പുതിയ കണ്ണാടിപ്പാലത്തിൻ്റെ നിർമ്മാണവും ഉണ്ട്.
Previous Post Next Post