മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി.മണിമല മൂലേപ്ലാവിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്.ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി
ജോവാൻ മധുമല
0
Tags
Top Stories