ചങ്ങനാശേരിയിൽ പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചങ്ങനാശ്ശേരി: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി പറാൽ വിവേകാനന്ദ സ്കൂളിന് സമീപം ചിറയിൽ വീട്ടിൽ ബാബു. എസ് (58) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയെ തുടര്‍ന്ന്  ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post