പാലായിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.
 കിടങ്ങൂർ  :  വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ (3,50,000) തട്ടിയ കേസിൽ മധ്യവയസ്കനെ   പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പയപ്പാർ ജംഗ്ഷൻ ഭാഗത്ത് കരിങ്ങാട്ട് വീട്ടിൽ രാജേഷ് ഐ.വി (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 മാർച്ച്  മാസം മുതൽ പലതവണകളിലായി  കിടങ്ങൂർ  സ്വദേശിനിയായ യുവതിയിൽ നിന്നും വിദേശരാജ്യമായ സൗത്ത് കൊറിയയിൽ  ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  അക്കൗണ്ടിൽ നിന്നും  പലതവണകളിലായി ഒരു ലക്ഷത്തി അമ്പതിനായിരത്തോളം  രൂപയും, കൂടാതെ ഇവരുടെ കയ്യിൽ നിന്ന് നേരിട്ട് 2 ലക്ഷത്തോളം രൂപയും വാങ്ങിയെടുക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു. തുടർന്ന് യുവതിക്ക് ജോലി നൽകാതെയും, പണം തിരികെ നൽകാതെയും ഇയാൾ കബളിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഒരു ലക്ഷത്തി അമ്പതിനായിരത്തോളം രൂപ ഇയാൾ ഇത്തരത്തിൽ വാങ്ങിയെടുത്തതായി പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇയാൾക്ക് പാലാ, കുറവിലങ്ങാട്  എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലാ  സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി,എസ്.ഐ സാലു പി.ബി, സി.പി.ഓ ദീപ്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post