കാസർകോട്: നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ് പതിമൂന്നുകാരി മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രൻ്റെ മകൾ ശ്രീനന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാക്കം ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.
നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ് പതിമൂന്നുകാരി മരിച്ചു.
ജോവാൻ മധുമല
0
Tags
Top Stories