കുഴിനഖം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു തിരുവനന്തപുരം കളക്‌ടർ ….ആരോപണവുമായി ഡോക്ടർമാരുടെ സംഘടന….


തലസ്ഥാനത്തെ കളക്ടർക്കെതിരെ ആരോപണവുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്.ചികിത്സയ്ക്കായി കളക്ടര്‍ സ്വവസതിയിലേക്ക് ഡോക്ടറെ വിളിപ്പിച്ചെന്നാണ് പരാതി.കെജിഎംഒഎയാണ് കളക്ടര്‍ ജെറോമിക് ജോർജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്.കളക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് വീട്ടിലേക്ക് വിളിപ്പിച്ചത്.ജില്ലാ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചത്.കലക്ടറുടെ നടപടി അധികാര ദുർവിനിയോ​ഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി.കളക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. സംഭവത്തില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.


        

Previous Post Next Post