സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു;

കൊച്ചി: സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. പവന് 400 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 52,600 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായതാണ് ഇന്ന് 400 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്.

ഡോളറിന്‍റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് സ്വര്‍ണത്തിന് പ്രിയം കൂട്ടുന്നത്. വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ഇത് സ്വർണ വിലയെ സാരമായി ബാധിക്കുന്നു. ആദ്യ മൂന്ന് മാസങ്ങളില്‍ 19 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം 16 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു

ഏപ്രില്‍ അഞ്ചിന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ മൊത്തം വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 64,850 കോടി ഡോളറിലെത്തിയിരുന്നു. നിലവില്‍ റിസര്‍വ് ബാങ്കിന്‍റെ കൈവശം 820 ടണ്ണിലധികം സ്വര്‍ണമാണുള്ളത്
Previous Post Next Post