രജനികാന്ത് ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ…അനുമതിയില്ലാതെ തൻ്റെ ഗാനം ഉപയോഗിച്ചതിന്രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതാണ് കൂലി. കൂലിയുടെ നിർമാതാക്കളായ സൺ പിക്ച്ചേഴ്സിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയരാജ. രജനികാന്ത് നായകനായ കൂലിയുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാ പരാതി. കൂലിയുടെ പ്രൊമൊയില്‍ നിന്ന് വാ വാ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെന്നുമാണ് പരാതി.രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. രജനികാന്തിന്റെ നായകനായ കൂലി സിനിമയുടെ ഫസ്റ്റ് ലുക്ക് ചര്‍ച്ചയായിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.
Previous Post Next Post