ക്രൂരമായി മര്‍ദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി


മലപ്പുറം കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി .കോട്ടക്കലിലെ സൂപ്പിബസാര്‍ സ്വദേശി ഷഹദിനാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ് സംശയിക്കുന്നു.

സംഭവത്തില്‍ കോട്ടൂര്‍ സ്വദേശി ബാബു, നൗഫല്‍ എന്നിവര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന 12ഓളം പേര്‍ക്കെതിരെ കേസ് എടുത്തതായി സിഐ അറിയിച്ചു. സംഭവത്തിനു ശേഷം പ്രതികള്‍ മുങ്ങിയതായും പോലീസ് അറിയിച്ചു.അക്രമത്തില്‍ യുവാവിന്റെ തലയ്ക്കും കണ്ണിനും, മൂക്കിനും പരിക്കേറ്റു. കൂടാതെ ഒരു കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.പൊലീസ് ഇടപെട്ടതോടെ യുവാവിനെ ചങ്കുവെട്ടിയില്‍ ഉപേക്ഷിച്ച് അക്രമികൾ കടന്ന് കളയുകയായിരുന്നു.
Previous Post Next Post