തിരഞ്ഞെടുപ്പ് ഫലം അറിയും മുൻപേ എംപിയായി എ വിജയരാഘവൻ..ഫ്ലക്സ് സ്ഥാപിച്ച് സിപിഐഎം…..


തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് സ്ഥാപിച്ച് സിപിഐഎം . എടത്തനാട്ടുകര പൊൻപാറയിലുള്ള സിപിഐഎം ഓഫീസിന് സമീപമാണ് ഫ്ലക്സ്ബോർഡ് സ്ഥാപിച്ചത് . പൊൻപാറയിലുള്ള രണ്ട്, മൂന്ന് ബൂത്ത് കമ്മിറ്റികളുടെ പേരിലാണ് ഫ്ളക്സ്. പാലക്കാടിന്റെ നിയുക്ത എംപിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിൽ രേഖപ്പെടുത്തിയിരികുന്നത്.

50,000ത്തിൽപ്പരം വോട്ടുകൾക്ക് എ വിജയരാഘവൻ വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്
Previous Post Next Post