കാസർകോട് കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം സ്വദേശിയായ ഉദയൻ 10 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം.
മദ്യലഹരിയിൽ ട്രാൻസ്ഫോർമറിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു..
ജോവാൻ മധുമല
0
Tags
Top Stories