കണ്ടക്ടറെ കാണാനില്ല കട്ടപ്പനയിൽ നിന്നും പുറപ്പെട്ട K S R T C ബസ്സ് കൊടുങ്ങൂർ കവലിൽ കണ്ടക്ടറെ കാത്ത് നിർത്തിയത് അര മണിക്കൂർ യാത്രക്കാർ പെരുവഴിയിൽകോട്ടയം : കണ്ടക്ടറെ കാണാനില്ല കട്ടപ്പനയിൽ നിന്നും പുറപ്പെട്ട K S R T C ബസ്സ് കൊടുങ്ങൂർ കവലിൽ കണ്ടക്ടറെ കാത്ത്  നിർത്തിയത് യാത്രാ ക്കാരെ വലച്ചു ഇന്ന് വൈകിട്ട് 6 മണിക്കായിരുന്നു   സംഭവം പൊൻകുന്നത്ത് ഇറങ്ങിയ കണ്ടക്ടർ ബസ്സിൽ കയറി എന്ന ധാരണയിൽ ഡ്രൈവർ ബസ്സ് ഓടിച്ച് കോട്ടയത്തിന് പോരുന്ന വഴിയിൽ ആണ് കണ്ടക്ടർ കയറിയില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്
തുടർന്ന് ബസ്സ് കൊടുങ്ങൂർ ക്ഷേത്രത്തിന് സമീപം നിർത്തി കണ്ടക്ടർക്കായി കാത്തിരിന്നു അര മണിക്കൂറിനു ശേഷം കണ്ടക്ടർ സ്വകാര്യ ബസ്സിൽ കൊടുങ്ങൂരിൽ എത്തി യാത്ര തുടർന്നതായി നാട്ടുകാർ പറഞ്ഞു ഇതിനോടകം ബസ്സിൽ ഉണ്ടായിരുന്ന പകുതിയിൽ അധികം യാത്രക്കാർ മറ്റ് ബസ്സുകളെ ആശ്രയിച്ച് യാത്ര തുടർന്നു
Previous Post Next Post