മലയാളി യുവതി യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു:

യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ - ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ - മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

Previous Post Next Post