സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ : ലോകലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ജൂണ്‍ 26ന് ഡ്രൈ ഡേ ആചരിക്കുന്നതെന്ന് അധികൃതര്‍
നാളെ സംസ്ഥാനത്തില്‍ ഒരു തുള്ളി മദ്യം പോലും കിട്ടില്ല. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകളും, സ്വകാര്യ ബാറുകളും ബുധനാഴ്ച്ച അടഞ്ഞ് കിടക്കും.

അതോടൊപ്പം കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന ശാലകളും പ്രീമിയം മദ്യവില്‍പ്പന ശാലകളും നാളെ തുറക്കില്ല. ലഹരി വിരുദ്ധ പ്രചാരണങ്ങല്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ഇന്ന് രാത്രി ഒന്‍പത് മണിക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചാല്‍ വ്യാഴാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് മാത്രമാണ് തുറക്കുക.

1987 മുതല്‍ ഐക്യരാഷ്ട്രസഭയാണ് ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനുമെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് ഐക്യരാഷ്ട്രസഭ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
Previous Post Next Post