എതിർക്കാൻ ആരുമില്ല; 'അമ്മ' പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 30ന് നടക്കും.




കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ തുടരും. മൂന്നാം തവണയാണ് മോഹൽലാൽ അമ്മ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും പത്രിക നൽകിയിരുന്നില്ല. അതേ സമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് തെരഞ്ഞെടുപ്പു നടത്തുക. നിലവിൽ അമ്മയിൽ അംഗത്വമുള്ള 506 പേർക്കാണ് വോട്ടിങ് അവകാശമുള്ളത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കു
Previous Post Next Post