കൊച്ചിയില്‍ 80 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റില്‍കൊച്ചി: കൊച്ചി കുണ്ടന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. 80 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശി ഫാരിസ് ആണ് പിടിയിലായത്.

ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചത്. കൊച്ചിയില്‍ വിതരണം ചെയ്യാനാണ് രാസലഹരി എത്തിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


Previous Post Next Post