ബിജെപി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ ഒഴിയും; പകരം ശിവരാജ് സിങ് ചൗഹാൻ?
ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ ഒഴിയുമെന്ന് അഭ്യൂഹം. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കും.ബി ജെ പി തനിച്ച് 400 സീറ്റ് നേടുമെന്ന പ്രഖ്യാപനം അസ്ഥാനത്താവുകയും ബി ജെ പിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നദ്ദക്ക് സ്ഥാനം നഷ്ടമാകുന്നതെന്നും സൂചനയുണ്ട്.

അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ബി ജെ പി എംപിമാരുടെ യോഗം ഇന്ന് വൈകീട്ട് ബി ജെ പി ആസ്ഥാനത്ത് നടക്കും. ശനിയാഴ്ച മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം.
Previous Post Next Post