വലിയ വിമാനത്തോളമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലേക്ക്..88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.




ന്യൂഡൽഹി : ഒരു വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്ന് സ്ഥിരീകരിച്ച് നാസ. ഞായറാഴ്ച ( ജൂൺ 23) രാത്രി11.39നുള്ളിൽ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുമെന്നാണ് കരുതുന്നത്. 88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎൻ1 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്നാണ് കരുതുന്നത്.
അപകടസാധ്യതകളും നാസ തള്ളിക്കളയുന്നുണ്ട്. സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിനുള്ള മികച്ച അവസരമാണിതെന്ന് ഗവേഷകർ പറയുന്നു.



Previous Post Next Post