കുവൈത്തില്‍ വീണ്ടും തീപിടുത്തം..ഇന്ത്യക്കാര്‍ക്ക് പരുക്ക്..മൂന്നുപേരുടെ നില ഗുരുതരം…


കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 ഇന്ത്യാക്കാർക്ക് പരിക്കേറ്റു.ഇവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

Previous Post Next Post