ഖത്തറില്‍ തൃശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

മുഹമ്മദ് ഹബീല്‍ (21), മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടു പേരും തല്‍ക്ഷണം മരിച്ചു.

മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനും മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് ത്വയ്യിബ്, സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകനാണ് മുഹമ്മദ് ഹബീല്‍.
Previous Post Next Post