ഉമ്മുൽഖുവൈനിൽ ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് മരിച്ചത്. ചെട്ടിപ്പടി സ്വദേശി അബ്ദുൾറഹ്മാൻ (61) ആണ് മരിച്ചത്. ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്ന് തീപിടിച്ചായിരുന്നു അപകടമുണ്ടായത്. അബ്ദുൾറഹ്മാനെ ആദ്യം ഉമ്മുൽഖുവൈൻ ആശുപത്രിയിലും പിന്നീട് അബുദാബി മഫ്‌റഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എങ്കിലും ഗുരുതര പൊള്ളലേറ്റ അബ്ദുൾറഹ്മാൻ മരണമടയുകയായിരുന്നു. 27 വർഷമായി മധുരപലഹാരങ്ങളുടെ കട നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിൽ കബറടക്കും
ഗ്യാസ് പൈപ്പ് എലി കടിച്ചു; ഗൾഫിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം
ജോവാൻ മധുമല
0
Tags
Top Stories