കൈ കഴുകാൻ വെള്ളം നൽകിയില്ല..അമ്മയുടെ കൈ മകൻ തല്ലിയൊടിച്ചു..മകൻ അറസ്റ്റിൽ…


കൊല്ലം കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു .കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് മകൻ അടിച്ചൊടിച്ചത്.സംഭവത്തിൽ മകൻ നാസറുദ്ദീനെ കടക്കൽ പൊലീസ് അറെസ്റ്റ്‌ ചെയ്തു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ വെളളം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു കുൽസം ബീവിയെ മകൻ മർദ്ദിച്ചത്. ഇക്കഴിഞ്ഞ 16 ആം തീയതിയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുൽസം ബീവി നൽകിയ പരാതിയിലാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിക്കെതിര കേസെടുത്തു.


Previous Post Next Post