സൗദി അറേബ്യയിലെ വിമാനത്താവളത്തിൽവെച്ച് മലയാളി ഫുട്ബോൾ താരം പിടിയിലായി. അബഹ വിമാനത്താവളത്തിൽ നിന്നാണ് താരത്തെ പിടികൂടിയത്. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം ഇയാളിൽനിന്ന് പിടികൂടിയതായാണ് വിവരം. അബഹയിൽ ഇന്നും നാളെയും രണ്ടുപ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കാൻ എത്തിയതായിരുന്നു ഇയാൾ. അബഹയിലെ മലയാളി ടീമിന് വേണ്ടി കളിക്കാനായിരുന്നു താരം എത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സൗദിയിൽ മലയാളി ഫുട്ബോൾ താരം പിടിയിൽ…
ജോവാൻ മധുമല
0