പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപം നെല്ലാപ്പാറയിൽ ബാംഗ്ലൂർ ബസ് അപകടത്തിൽ പ്പെട്ട് നിരവധിപ്പേർക്ക് പരിക്ക്.. രക്ഷപ്രവർത്തനം പുരോഗമിക്കുന്നു,,


പാലാ: പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപം നെല്ലാപ്പാറയിൽ ബാംഗ്ലൂർ ബസ് അപകടത്തിൽ പ്പെട്ട് നിരവധിപ്പേർക്ക്പരിക്ക്...
ബാംഗ്ളൂരിൽ നിന്നും കോട്ടയത്തേക്ക് നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസാണ് നെല്ലാപ്പാറായ്ക്ക് സമീപം വളവിൽ മറിഞ്ഞത്. അപകടത്തെ തുടർന്ന് ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. 
പത്തോളം പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ രാമപുരം പോലീസ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്.

ഒരാളുടെ നില ഗുരു തരമാണെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Previous Post Next Post