ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങികന്യാകുമാരിയിലെ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ നിന്ന് ബോട്ടിൽ തിരുവള്ളുവർ സ്മാരകത്തിൽ എത്തി.തുടർന്ന് തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങിയത്.

 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.20 ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗസ്റ്റ് ഹൗസിലെ ഹെലിപാ‍ഡിൽ ഇറങ്ങിയാണ് ധ്യാനത്തിനെത്തിയത്. വെള്ളിയാഴ്ച്ച പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു.ധ്യാനം കഴിഞ്ഞ് ഇന്ന് 3 മണിക്കാണ് അദ്ദേഹം മടങ്ങിയത്. തിരുവനന്തപുരത്ത് നിന്ന്  വ്യോമസേന വിമാനത്തിലാണ് ഡൽഹിയിലേയ്ക്ക് മടങ്ങുക.
Previous Post Next Post