ആലപ്പുഴയിലെ തോൽവി..കായംകുളത്ത് സിപിഐഎമ്മിൽ സമൂഹമാധ്യമ പോര്…


ആലപ്പുഴയിലെ എ.എം ആരിഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കായംകുളത്ത് സി പി ഐ എമ്മിൽ സമൂഹമാധ്യമ പോര് കനക്കുന്നു .കായംകുളം നിയമസഭാ മണ്ഡലത്തിൽ എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.ഇതിനെതിരെയാണ് ഫേസ്ബുക്ക് പേജുകളിൽ വിമർശനം നിറയുന്നത്.നാണംകെട്ട തോൽവിയാണുണ്ടായതെന്നും മൂന്നാം സ്ഥാനത്ത് പോയതിൻെറ കാരണമറിയാമെന്നുമാണ് വിമർശനം. കായംകുളത്ത് ഉണ്ടായത് നാണം കെട്ട തോൽവിയെന്നും പരിഹസിക്കുന്ന പ്രവർത്തകർ ഏരിയ കമ്മിറ്റി പിരിച്ചു വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കമുള്ള പാർട്ടി പ്രവർത്തകരാണ് വിമർശകർ.

എല്‍ഡിഎഫ് മൂന്നാമതായിപ്പോയ കായംകുളത്ത് സിപിഐഎം നേതാക്കൾ വോട്ട് മറിച്ചു എന്നതാണ് പ്രധാന ആരോപണം. ആലപ്പുഴ ജില്ലാപഞ്ചായത്തംഗവും കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗവുമായ പി എസ് ഷാജിയും തോൽവിയെ പരോക്ഷമായി പരാമർശിക്കുന്ന പോസ്റ്റ് കഴിഞ്ഞ ദിവസം പങ്ക്‌വെച്ചിരുന്നു .

Previous Post Next Post