കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി; മാനസിക സമ്മര്‍ദമെന്ന് വെളിപ്പെടുത്തൽ
കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർച്ചയായി ജോലിചെയ്തത് മൂലമുണ്ടായ മാനസിക സമ്മർദമാണ് മാറിനിൽക്കാൻ കാരണം എന്ന് രാജേഷ് പറഞ്ഞതായാണ് വിവരം.

ഇന്നലെയാണ് ഇതുസംബന്ധിച്ച് വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രാജേഷ് തിരികെ എത്തിയത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.
Previous Post Next Post