തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം.



കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം. കഴിഞ്ഞദിവസം രാത്രിയിലാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകർത്ത് മോഷണം നടന്നത്. ഇന്ന് പുലർച്ചെ എത്തിയ ക്ഷേത്രം അധികൃതരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. എന്നാൽ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് കാണിക്ക വഞ്ചികളിൽ നിന്നും പണം എടുത്തത്. അതുകൊണ്ടുതന്നെ കാര്യമായ പണം ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ. സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് കുമരകം പോലീസും സ്ഥലത്തെത്തി.
Previous Post Next Post