വീട്ടമ്മയുടെ ആത്മഹത്യ അയല്‍വാസികളുടെ ഭീഷണി മൂലമെന്ന് പരാതി


കോഴിക്കോട്: വീട്ടമ്മയുടെ ആത്മഹത്യ അയല്‍വാസികളുടെ ഭീഷണി മൂലമെന്ന് പരാതി. മരണത്തില്‍ പരാതി ഉന്നയിച്ചു മകളാണ് രംഗത്തു വന്നത്. കോഴിക്കോട് ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് (42) ഈ മാസം 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്. അയല്‍വാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് മകള്‍ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്.
        ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാവിലെ രണ്ടു പേർ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി നല്‍കിയത്. അയല്‍വാസികളായ സ്ത്രീയും അവരുടെ മകളുമാണ് ഇവരുടെ വീട്ടിലെത്തിയത്. ഷൈജിയുടെ വ്യാജ ഫോട്ടോകള്‍ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ വീട്ടുമുറ്റത്തെ മരത്തില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ ഷൈജിയെ കണ്ടെത്തുകയായിരുന്നു.
Previous Post Next Post