സിനിമ നടൻ പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍..തലയില്‍ മുറിവേറ്റ പാടുകൾ….


തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ പലവാക്കത്തുള്ള വീട്ടിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതവും ഹൃദയാഘാതവും മൂലം രണ്ട് ദിവസം മുമ്പ് പ്രദീപ് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

2013-ല്‍ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ അരങ്ങേറ്റം. അശോക് സെൽവൻ നായകനായെത്തിയ തെ​ഗിഡിയിലെ കഥാപാത്രമാണ് പ്രദീപിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.രാഘവ ലോറൻസ് നായകനായെത്തിയ രുദ്രൻ എന്ന ചിത്രമാണ് പ്രദീപ് ഒടുവിൽ അഭിനയിച്ച് റിലീസിനെത്തിയത്. ജൂൺ 14ന് റിലീസ് ചെയ്യുന്ന വിജയ് സേതുപതിയുടെ മഹാരാജയിലും പ്രദീപ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ മരണ വാർത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം.
Previous Post Next Post