കാസർകോട് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


കാസർകോട് തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ് (25 ), പെരുമ്പ സ്വദേശിയായ സുഹൈൽ (26) എന്നിവരാണ് മരിച്ചത്.

ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ടെലിഫോൺ ബോക്സിൽ ഇടിച്ചാണ് അപകടം നടന്നത്.
Previous Post Next Post