ഏകീകൃത കുര്‍ബാന : നിലപാട് കടുപ്പിച്ച് വിമതർ, സിറോ മലബാര്‍ സഭാ നേതൃത്വത്തിന് മുന്നറിയിപ്പ്കൊച്ചി: കുർബാന തർക്കത്തിൽ സീറോ മലബാർ സഭാ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി വിമത വൈദികർ. വൈദികർക്കെതിരെ നടപടിയുണ്ടായാൽ എറണാകുളം-അങ്കമാലി അതിരൂപത സ്വതന്ത്ര സഭയായി മാറുമെന്ന് വിമതർ മുന്നറിയിപ്പ് നൽകി.

ജൂലൈ മൂന്നിന് ശേഷവും ഏകീകൃത കുര്‍ബാന നടത്തില്ല. വൈദികരെ പുറത്താക്കിയാല്‍ സഭ പിളരുമെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

ജൂലൈ 3 മുതൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയർപ്പണ രീതി പിന്തുരണമെന്നും അതിന് തയ്യാറാകാത്ത വൈദികര്‍ സഭക്ക് പുറത്തു പോകുമെന്നുമാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലർ. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഈ സർക്കുലർ ഇന്ന് വായിക്കണമെന്നായരുന്നു നിർദേശം.

എന്നാൽ ഭൂരിഭാഗം വൈദികരും അൽമായ മുന്നേറ്റവും ജനാഭിമുഖ കു‍ർബാന തുടരണമെന്ന നിലപാടുള്ളവരാണ്. അതുകൊണ്ട് തന്നെ സർക്കുലർ പള്ളികളിൽ വായിച്ചില്ല. പല പള്ളികളിലും സർക്കുലർ കത്തിച്ചും കീറിയെറിഞ്ഞും പ്രതിഷേധിക്കുകയും ചെയ്തു.
Previous Post Next Post