മീനടത്ത് തെങ്ങിൽ കുടുങ്ങിയ ആളെ പാമ്പാടി ഫയർഫോഴ്സ് രക്ഷപെടുത്തിപാമ്പാടി : മീനടത്ത് തെങ്ങിൽ കുടുങ്ങിയ ആളെ പാമ്പാടി ഫയർഫോഴ്സ് രക്ഷപെടുത്തി ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടി മീനടം പുത്തൻപുര പടിക്ക് സമീപമുള്ള  സോനു തോമസിൻ്റെ പുരയിടത്തിലെ ഉയരമുള്ള തെങ്ങിലാണ്  തോട്ടക്കാട് സ്വദേശിയായ
ജോൺ മണ്ണൂപ്പറമ്പിൽ 
 (69)കുടുങ്ങിയത് .  
മിഷ്ൻ ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ കാൽ  കുഴഞ്ഞു തെങ്ങിൽ കുടുങ്ങുകയായിരുന്നു..
ജോണിന്റെ  ശബ്ദം കേട്ട് സമീപത്തെ വീട്ടിൽ പണിയിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ ഓടിയെത്തി. ഗോവണി ഉപയോഗിച്ച് ഇയാളുടെ അടുത്തെത്തി പ്ലാസ്റ്റിക് കയർ ഉപയോഗിച്ചു തെങ്ങിൽ ചേർത്ത് ബന്ധിച്ചു. പാമ്പാടിയിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി വലയിലാക്കി താഴെയിറക്കി. ആംബുലൻസിൽ മീനടം ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു..
സ്റ്റേഷൻ ഓഫീസർ വി വി സുവികുമാർ, സീനിയർ ഫയർ ഓഫീസർ അഭിലാഷ് കുമാർ വി എസ് ഫയർ ഓഫീസർ മാരായ കിരൺ എസ് എ, അർജുൻ കെ ആർ, ജിബിഷ് എം ആർ, നിഖിൽ സി,ഫയർമാൻ ഡ്രൈവർ വി ബി ഹരീഷ് കുമാർ.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എ എസ് ഐ അരവിന്താക്ഷൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
Previous Post Next Post