ട്യൂഷന് വീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം…സിപിഐ നേതാവായ അദ്ധ്യാപകൻ പിടിയിൽ…


നെയ്യാർഡാം: സ്‌പെഷ്യൽ ട്യൂഷന് വീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാ ൻ ശ്രമിച്ച സിപിഐ നേതാവായ അദ്ധ്യാപകൻ പിടിയിലായി. കള്ളിക്കാട് മുകുന്ദറ സ്വദേശിയായ രാജേന്ദ്രനെയാണ് നെയ്യാർഡാം പോലീസ് പിടികൂടിയത്. വീട്ടിൽ സ്‌പെഷ്യൽ ട്യൂഷൻ എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേന്ദ്രൻ നിലവിൽ റിമാൻഡിലാണ്
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് . രാജേന്ദ്രൻ വീടിനോട് ചേർന്ന് സ്‌പെഷ്യൽ ട്യൂഷൻ സെന്റർ നടത്തി വരികയായിരുന്നു. പരീക്ഷയിൽ ഒരു വിഷയം തോറ്റതിനെ തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ സ്‌പെഷ്യൽ ട്യൂഷന് വേണ്ടി ഇവിടെ എത്തിച്ചത്. പഠനത്തിനായി എത്തിയപ്പോഴാണ് രാജേന്ദ്രൻ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചത്.
ഇതോടെ പെൺകുട്ടി ഭയന്ന് നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. മാതാപിതാക്കളേയും കുട്ടി വിവരം അറിയിച്ചു. തുടർന്നാണ് ഇവർ ചൈൽഡ് ലൈനിൽ വിളിച്ച് വിവരംഅറിയിച്ചത് .പോലീസിൽ പരാതി നൽകിയ തിന് പിന്നാലെ രാജേന്ദ്രൻ പെൺകുട്ടിയെ കുറിച്ച് അപവാദപ്രചരണം നടത്താൻ ശ്രമിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാന ത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post