ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി ആളുകളുടെ കൈയ്യിൽ നിന്നും പണം തട്ടിയ കേസിൽ ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റിൽവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി ആളുകളുടെ കൈയ്യിൽ നിന്നും പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കത്തറയിൽ ശ്രീരാജ് ഷിബു(18) ആണ് അറസ്റ്റിലായത്. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെയാളുകളുടെ കൈയ്യിൽ നിന്നും ഇയാൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയിരുന്നു. 
വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപ് ന്റെ പേരിലും പണം തട്ടിയെടുത്തു. നിരവധി പരാതികളാണ് ഇയാൾക്കെതിരെ പോലീസിന് ലഭിച്ചത്. മുൻപ്ഇയാൾ വൈദികൻ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വൈദിക വേഷത്തിൽ നിൽക്കുന്നതും കുർബാന നൽകുന്നതുമായ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. തിരുവനന്തപുരം സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post